കാക്കനാട്: സിവിൽലൈൻ റോഡിൽ ചെമ്പുമുക്കിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വൈകിട്ട് 7.30നാണ് സംഭവം. 75 ശതമാനവും കാർ കത്തി നശിഞ്ഞു.തീ പിടിത്തം ശ്രദ്ദയിൽപ്പെട്ട ഡ്രൈവറും യാത്രക്കാരും ഇറങ്ങുകയും തൊട്ടടുത്ത ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
നാട്ടുകാരും മറ്റും യാത്രക്കാരുടെയും ഇടപെടൽ വൻ ദുരന്തം ഒഴിവായി.തൊട്ടടുത്ത പള്ളിയിലെ ഫയർ പമ്പുകൾ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സും എത്തിച്ചേർന്നു.