കാക്കനാട്: വ്യവസായ മേഖലക്കുസമീപം അതിഥിത്തൊഴിലാളിയുടെ ഉടമസ്ഥതയിതയിൽ പ്രവർത്തിച്ചു വരുന്ന തട്ടുകടയിൽ നിന്നും കിലോക്കണക്കിന് നിരോധിത പുകയില ഉല്പന്നങ്ങൾ തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പിടികൂടി. ഒഡീഷ സ്വദേശി കിഷോർ എന്നയാളിൻ്റെ കടയിൽ നിന്നാണിവ പിടികൂടിയത്. ഇതിനു മുൻപു പത്തോളം തവണ ഇതേ കുറ്റത്തിന് പിടിയിലായ ഇയാൾ ചിറ്റേത്തുകരയിലും പരിസരങ്ങളിലുമായി എട്ടോളം അനധികൃതതട്ടുകടകൾനടത്തിവരികയായിരുന്നു.നാല്പത് സ്ക്വയർ മീറ്റർ വിസ്തീർണ്ണത്തിൽ മുനിസിപ്പൽ ലൈസൻസുളള ഇയാളുടെ കടയിൽ സ്ഥിരമായി ലഹരി സാധനങ്ങൾ വിറ്റു വരികയായിരുന്നു. കഴിഞ്ഞ മാസം ഇയാളുടെ എട്ടോളം അനധികൃത തട്ടുകടകൾ നഗരസഭ പൊളിച്ചു നീക്കിയതോടെയാണ് മുനിസിപ്പൽ ലൈസൻസുള്ള കടയിൽ ഇയാൾ ലഹരി ഉല്പന്നങ്ങൾ വിറ്റഴിച്ചുവന്നത്.ചായ,ബജി, ചെറുകടികൾ എന്നിവ വില്പന നടത്തുന്ന കടയിൽ പകൽ നേരങ്ങളിൽ സ്ത്രീകളാണ് നിരോധിത പുകയില ഉല്പന്നങ്ങൾ നൽകിയിരുന്നത് ആർക്കും സംശയം തോന്നാത്ത വിധമാണ് ഇവിടെ പുകയില ഉല്പന്നങ്ങൾ വിറ്റിരുന്നതെന്ന് തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു പിടിച്ചെടുത്ത പുകയില ഉല്പന്നങ്ങൾ എക്സൈസ് വകുപ്പിനു കൈമാറുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version