കാക്കനാട് എൻ.എഫ്.എസ്.എ ഗോഡൗണുകൾ നിർത്തലാക്കി റേഷൻ വിതരണം തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ചുമട്ടുതൊഴിലാളികൾ കാക്കനാട് പോസ്‌റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചുമട്ടുതൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.മണിശങ്കർ ധർണ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻറ് എം.എ.മോഹനൻ അദ്ധ്യക്ഷനായി. കെ എം.അഷറഫ്, പി.എസ്.സതീഷ്,എൻ.എം. മാത്യൂസ്,സി.ആർ.ഷാനവാസ്,സി.എച്ച്. ബഷീർ എന്നിവർ സംസാരിച്ചു.