സംസ്‌ഥാനത്തെ മികച്ച കലക്ടറായി തെരഞ്ഞെടുക്കപ്പെട്ട ജില്ല കലക്‌ടർ എൻ.എസ്.കെ.ഉമേഷ്,മികച്ച ഡപ്യൂട്ടി കലക്ടർ വി.ഇ.അബ്ബാസ് എന്നിവരെ തൃക്കാക്കര നഗരസഭ ആദരിച്ചു.നഗരസഭ കൗൺസിൽ യോഗത്തോടനുബന്ധിച്ചായിരുന്നു അനുമോദന സമ്മേളനം.നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ അബ്‌ദു ഷാന, സ്‌ഥിരം സമിതി ചെയർമാൻമാരായ നൗഷാദ് പല്ലച്ചി, സ്മിത സണ്ണി, സുനീറ ഫിറോസ്, റസിയ നിഷാദ്, വർഗീസ് പ്ലാശേരി, സെക്രട്ടറി ടി.കെ.സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. കലക്‌ടറും ഡപ്യൂട്ടി കലക്ടറും മറുപടി പ്രസംഗം നടത്തി. ഇരുവർക്കും നഗരസഭയുടെ ഉപഹാരം ചെയർപേഴ്സൺ കൈമാറി. നഗരസഭ പരിധിയിൽ നിന്നു മികച്ച അങ്കണവാടി, ആശാ പ്രവർത്തകരായി തെരഞ്ഞെടുക്കപ്പെട്ടവരെയും ചടങ്ങിൽ ആദരിച്ചു.