കാക്കനാട്: സി.പി.ഐ തോപ്പിൽ ബ്രാഞ്ച് സമ്മേളനം നടന്നു.ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി നടന്ന കുടുംബ സംഗമം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ചിലെ മുതിർന്ന പൗരന്മാരേയും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ആദരിച്ചു. ബ്രാഞ്ച് സമ്മേളനം സി.പി.ഐ. തൃക്കാക്കര മണ്ഡലം സെക്രട്ടറി കെ.കെ.സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.പി.ആൽബർട്ട്, മഹിളാസംഘം തൃക്കാക്കര മണ്ഡലം സെക്രട്ടറി ടിനു സൈമൺ, അജിത് അരവിന്ദ്, ആന്റണി പരവര, കെ.എക്സ്.സൈമൺ, മിനി അജിത്, ആശിഷ് ടി.എസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version