കാക്കനാട് :സ്റ്റാർ ഇന്ത്യ പ്രൈവറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മാത്രം മാത്രം ബ്രോഡ് കാസ്റ്റിംഗ് അവകാശമുള്ള ചാനലുകളായ ഏഷ്യാനെറ്റ്, സ്റ്റാർ സ്പോർട്സ്, സോണി ലൈവ്, ചാനലുകൾക്കു പുറമെ ഒട്ടനവധി മലയാളം ചാനലുകളും വെബ്സൈറ്റ് കളിലൂടെ പ്രചരിപ്പിച്ച കുറ്റത്തിന് രണ്ടു പേരെ കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടി. നീപ്ലേ
വെബ്സൈറ്റു അഡ്മിൻഷിബിൻ (38) മലപ്പുറംആനക്കയത്തു നിന്നും, എം. എച്ച്.ഡി.ടി വേൾഡ് വെബ്സൈറ്റ്
അഡ്മിൻ മുഹമ്മദ് ഷെഫിൻസ് (32) നെ പെരുമ്പാവൂർ അറക്കപ്പടിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഈ വെബ്സൈറ്റ് കളിൽ കൂടി നിരവധി കാഴ്ചക്കാരെ കിട്ടിയിരുന്ന പ്രതികൾക്ക് ലക്ഷക്കണക്കിന് രൂപയാണ് മാസ വരുമാനം ലഭിച്ചിരുന്നത്. സ്റ്റാർ ഇന്ത്യാ ഗ്രൂപ്പിന് കാഴ്ച്ചക്കാർ കുറഞ്ഞ
തോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഈ വെബ്സൈറ്റ് സിറ്റി പോലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി ഡി.സി. പി യുടെ നേതൃത്വത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സന്തോഷ് പി ആർ അടക്കമുള്ള
അന്വേഷണ സംഘമാണ് പിടികൂടിയത്.