കാക്കനാട് രാജീവ് നഗർ സൗഹൃദ കൂട്ടായ്മയും പാലാരിവട്ടം ചൈതന്യ ഐ കെയർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ
എ കെ സുധീർ ഉദ്ഘാടനം ചെയ്തു.170 ഓളം പേർ ക്യാമ്പിൽ പങ്കാളികളായി.സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് എം.എം.സജിത്ത് അധ്യക്ഷനായി.വാർഡ് കൗൺസിലർ സജീന അക്ബർ ,സൗഹൃദ കൂട്ടായ്മ സെക്രട്ടറി മിനി മോഹനൻ,ഡോ: വിജില,സാജിത മനാഫ് എന്നിവർ സംസാരിച്ചു.