Author: Anamika Sanalkumar

കുടിവെള്ള വിതരണം നിലച്ചു; റോഡ് ഉപരോധിച്ച്‌ നാട്ടുകാർ

കാക്കനാട് : കുടിവെള്ള വിതരണം നിലച്ചതിനേത്തുടർന്ന് തൃക്കാക്കരയിൽ നാട്ടുകാർ രാത്രി റോഡ് ഉപരോധിച്ചു. കാക്കനാട്-പാലാരിവട്ടം റോഡിൽ ഗതാഗതം സ്തംഭിച്ചു. കാക്കനാട് എൻജിഒ ക്വാർട്ടേഴ്‌സ് പ്രദേശത്ത് അഞ്ചു ദിവസമായി കുടിവെള്ള വിതരണം നിലച്ചിരുന്നു. പല തവണ നാട്ടുകാർ വാട്ടർ അതോറിറ്റിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.…

ഇടതുസർക്കാരിൻ്റെ ദുർഭരണത്തിനെതിരേയുള്ള വിധിയെഴുത്താകണം തദ്ദേശ തിരഞ്ഞെടുപ്പ് – വി.ഡി. സതീശൻ

കാക്കനാട് : ഇടതുസർക്കാരിന്റെ ദുർഭരണത്തിനെതിരേയുള്ള വിധിയെഴുത്താകണം തദ്ദേശ തിരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് തൃക്കാക്കര നഗരസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ കാക്കനാട്ട്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനുകാലിക രാഷ്ട്രീയവിഷയങ്ങളെ സത്യസന്ധമായി വിലയിരുത്താനും പ്രതികരിക്കാനും ജനാധിപത്യ വിശ്വാസികൾക്ക് ലഭിക്കുന്ന ഈ…

മുന്നണി വിടാനൊരുങ്ങി സിപിഐ, തൃക്കാക്കരയിൽ തമ്മിൽ തല്ലി എൽഡിഎഫ്

കാക്കനാട്: രണ്ട് സീറ്റിൽ തർക്കം രൂക്ഷമായതോടെ തൃക്കാക്കരയിൽ സിപിഐ മുന്നണിവിട്ട് മത്സരിക്കാൻ ഒരുങ്ങുന്നു. 20-ഓളം വാർഡുകളിൽ സിപിഎമ്മിനെതിരേ സ്ഥാനാർഥിയെ നിർത്താനാണ് സിപിഐ നീക്കം. മുന്നണിവിട്ട് മത്സരിക്കാൻ അനുമതി തേടി തൃക്കാക്കര പ്രാദേശിക നേതൃത്വം സിപിഐ ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. ജില്ലാതലത്തിലും…

കൂട്ടത്തോടെ വോട്ടുനീക്കാൻ അപേക്ഷ, വ്യാജനെ ‘വെട്ടി’ നഗരസഭ

കാക്കനാട്: തൃക്കാക്കര നഗരസഭയിലെ വോട്ടർപട്ടികയിൽ നിന്ന് കൂട്ടത്തോടെ വോട്ടുനീക്കാൻ വോട്ടർമാർ അറിയാതെ പല പേരുകളിൽ അപേക്ഷ. പലരും ഇവിടത്തെ താമസക്കാരല്ല, അനധികൃതമായിട്ടാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത് എന്നിങ്ങനെ കാരണങ്ങൾ നിരത്തിയാണ് അപേക്ഷ. എന്നാൽ സംഭവത്തെ കുറിച്ച് അന്വേഷിക്കാനിറങ്ങിയ നഗരസഭ ഞെട്ടി. 120-ഓളം വോട്ടർമാരെ…

കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്ക് മെട്രോ റെയിൽ; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു

തൃക്കാക്കര: കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. പടമുകൾ, ചെമ്പുമുക്ക് സ്റ്റേഷനുകൾക്കായി മൂന്നു മാസത്തിനുള്ളിൽ സ്ഥലം ഏറ്റെടുക്കും. അഞ്ചു സ്റ്റേഷനുകളുടെ നിർമ്മാണം പകുതിയായതായി കെഎംആർഎൽ അറിയിച്ചു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടക്കുന്ന കലൂർ- കാക്കനാട്…

വിമുക്‌തഭടൻ വായനശാലകൾക്ക്‌ 
വയലാറിന്റെ സമഗ്രജീവചരിത്രം നൽകി

കാക്കനാട്: കാക്കനാട് സൈനികാശ്രമത്തിൽ വിമുക്തഭടന്റെ വേറിട്ട ജന്മദിനാഘോഷം. കവി വയലാർ രാമവർമയുടെ ആരാധകനായ ശിവരാമൻ മല്ലപ്പള്ളിയാണ് 82–-ാം ജന്മദിനം വ്യത്യസ്തമാക്കിയത്. വയലാർ രാമവർമയുടെ ഓർമകളുടെ അന്പതുവർഷം പ്രമാണിച്ച് മുപ്പതോളം വായനശാലകളിലേക്ക് വയലാറിന്റെ സമഗ്ര ജീവചരിത്രം എത്തിച്ചായിരുന്നു ജന്മദിനാഘോഷം നടത്തിയത്. വ്യോമയാനവകുപ്പിൽ സൈനികസേവനം…

കുടുംബശ്രീ സിഡിഎസുകൾക്ക്‌ 2.55 കോടി നൽകി

കാക്കനാട്: കേരള പിന്നാക്ക വിഭാഗ വികസന കോർപറേഷൻ തൃക്കാക്കര വെസ്റ്റ് കുടുംബശ്രീ സിഡിഎസിലെ 34 സംഘങ്ങളിലെ 307 അംഗങ്ങൾക്കായി 2.55 കോടി രൂപ മൈക്രോ ക്രഡിറ്റ് വായ്‌പ വിതരണംചെയ്തു‌. കോർപറേഷൻ ഡയറക്‌ടർ അഡ്വ. ഉദയൻ പൈനാക്കി വിതരണോദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ…

തൃക്കാക്കരയില്‍ ഇടഞ്ഞ് സിപിഐ; സമവായമായില്ല…

തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ സീറ്റ് വിഭജനത്തില്‍ വഴങ്ങാതെ സിപിഐ. സിപിഐയുടെ രണ്ട് സീറ്റില്‍ മല്‍സരിക്കാനായിരുന്നു സിപിഎം തീരുമാനം. എന്നാല്‍ സിറ്റിങ് സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് സിപിഐയുടെ തീരുമാനം. സീറ്റ് സംബന്ധിച്ച് സിപിഎം–സിപിഐ സെക്രട്ടറിമാര്‍ തമ്മില്‍ ഇന്ന് ചര്‍ച്ചയുണ്ടായേക്കും. സമവായമില്ലെങ്കില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് സിപിഐ…

എറണാകുളം തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9-ന്

കൊച്ചി: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് വീറും വാശിയും പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തിയതി പ്രഖ്യാപിച്ചു. ഡിസംബർ 9-നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 13 ന്. നവംബർ 14 മുതൽ നോമിനേഷൻ നൽകാം. നോമിനേഷൻ നൽകാനുള്ള അവസാന തിയതി നവംബർ 21 ന്.…

നികുതി വെട്ടിച്ച് സർവീസ്‌ : 
9 അന്തർസംസ്ഥാന ബസുകൾ പിടിച്ചു

തൃക്കാക്കര: നികുതി അടയ്ക്കാതെ കൊച്ചിയിലേക്ക് സർവീസ് നടത്തിയ ഒമ്പത് അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾ മോട്ടോർ വാഹനവകുപ്പ്‌ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. നികുതി, പിഴ ഇനത്തിൽ 52 ലക്ഷം രൂപ അടയ്‌ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌. 25 വാഹനങ്ങൾക്കെതിരെ കേസെടുത്തു. വാഹനങ്ങൾ കലക്ടറേറ്റിലെ പരേഡ് ഗ്രൗണ്ടിലേക്ക് മാറ്റി.…