കാക്കനാട്: തൃക്കാക്കര നഗരസഭയും കൃഷിഭവനും നടത്തിയ കര്‍ഷക ദിനാചരണം ഉമ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരങ്ങളും കര്‍ഷക ദിന മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധാമണിപിള്ള അധ്യക്ഷതവഹിച്ചു. വൈസ് ചെയര്‍മാന്‍ ടി.ജി. ദിനൂപ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സ്മിത സണ്ണി, നൗഷാദ് പല്ലച്ചി, റസിയ നിഷാദ്, സുനീറ ഫിറോസ്, പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സണ്‍ജു സൂസന്‍ മാത്യു, കൃഷി ഓഫീസര്‍ ശില്പ വര്‍ക്കി, അസി. കൃഷി ഓഫീസര്‍ പി.എസ്. സലിമോന്‍, കര്‍ഷക ദിനാഘോഷ ചെയര്‍മാന്‍ ഷാജി വാഴക്കാല, വികസന സമിതി അംഗങ്ങളായ പി എ ഡേവിഡ്, സി കെ ശശി, കെ കെ വിജയൻ , ഉണ്ണികൃഷ്ണൻ, കുഞ്ഞു മുഹമ്മദ്,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
