കാക്കനാട്: അർജന്റീന ഫുട്ബാൾ ടീമിന്റെ കൊച്ചിയിലെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ കളക്ടർ ജി. പ്രിയങ്കയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ യോഗം ചേർന്നു. നവംബർ മാസം ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റേഡിയം ലോകോത്തര നിലവാരത്തിൽ ഉയർത്തുന്നതിനായുള്ള അറ്റകുറ്റപ്പണികളുടെ പുരോഗതി യോഗം വിലയിരുത്തി.
