തൃക്കാക്കര

ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം സംഘടിപ്പിച്ചു. പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ അവസാനിപ്പിക്കുക, വിദ്യാഭ്യാസ ആരോഗ്യ മേഖല സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന സെക്രട്ടറിയറ്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രകടനം നടത്തിയത്. ​സിവിൽ സ്റ്റേഷനിൽ നടന്ന പ്രകടനം കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആർ കെ ബിനു ഉദ്ഘാടനം ചെയ്തു. ആക്‌ഷൻ ക‍ൗൺസിൽ ചെയർമാൻ ഡാൽമിയ തങ്കപ്പൻ അധ്യക്ഷയായി.കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ സുനിൽകുമാർ, ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് കൺവീനർ ഡി പി ദിപിൻ, കെജിഒഎ ജില്ലാ പ്രസിഡന്റ്‌ കെ കെ ബിനു എന്നിവർ സംസാരിച്ചു. വിവിധ താലൂക്ക് കേന്ദ്രങ്ങളിൽ കെ എ അൻവർ, ഏലിയാസ് മാത്യു, എ എൻ സിജിമോൾ, കെ എസ് ഷാനിൽ, പി ഡി സാജൻ, സി ആർ സോമൻ, ജി ആനന്ദകുമാർ എന്നിവർ ഉദ്ഘാടനം ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *