കാക്കനാട് ; പ്രൊഫഷണൽ മേഖലയിൽ ജോലി ചെയ്യുന്നവർക്കായി ഡിവൈഎഫ്ഐ ജില്ലാ പ്രൊഫഷണൽ സബ് കമ്മിറ്റി “ദി കൊച്ചി ഡയലോഗ്’ സംവാദ പരിപാടി സംഘടിപ്പിച്ചു. ഡോ. ജോ ജോസഫ് ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം മീനു സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. കാക്കനാട് എസ്എൻഡിപി ഹാളിൽ നടന്ന പരിപാടിയിൽ സബ് കമ്മിറ്റി ജോയിന്റ്‌ കൺവീനർ ജിതീഷ് രാജൻ അധ്യക്ഷനായി. പ്രൊഫഷണൽ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഹൃദയാരോഗ്യ സംരക്ഷണം “മൈ ഹാർട്ട് മൈ ഹെൽത്ത്’ വിഷയത്തിൽ കാർഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ്‌, ജോലി സ്ഥിരതയും അവകാശങ്ങളും “മൈ വർക്ക് മൈ റൈറ്റ്സ്’ വിഷയത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം മനീഷ രാധാകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. സബ് കമ്മിറ്റി കൺവീനർ വിനീത് കുമാർ, ഡോ. അന്ന അനഘ ജോൺ, കൃഷ്ണ വിനോദ് എന്നിവർ സംസാരിച്ചു.​

Leave a Reply

Your email address will not be published. Required fields are marked *