കാക്കനാട് : ഇടതുസർക്കാരിന്റെ ദുർഭരണത്തിനെതിരേയുള്ള വിധിയെഴുത്താകണം തദ്ദേശ തിരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് തൃക്കാക്കര നഗരസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ കാക്കനാട്ട്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനുകാലിക രാഷ്ട്രീയവിഷയങ്ങളെ സത്യസന്ധമായി വിലയിരുത്താനും പ്രതികരിക്കാനും ജനാധിപത്യ വിശ്വാസികൾക്ക് ലഭിക്കുന്ന ഈ അവസരം തൃക്കാക്കരയിൽ യുഡിഎഫിന് അനുകൂലമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി, രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ, ഉമാ തോമസ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എൻ.വി.സി. അഹമ്മദ്, ലോയേഴ്‌സ് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് പി.കെ. അബ്ദുൾ റഹ്മാൻ, നഗരസഭാ ചെയർപേഴ്‌സൺ രാധാമണി പിള്ള, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി വി.ഇ. അബ്ദുൾ ഗഫൂർ, ഹംസ മൂലയിൽ, ബ്ലോക്ക് പ്രസിഡന്റ് ഹബീബ് പെരേപ്പാടൻ തുടങ്ങിയവർ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *