കാക്കനാട് : കുടിവെള്ള വിതരണം നിലച്ചതിനേത്തുടർന്ന് തൃക്കാക്കരയിൽ നാട്ടുകാർ രാത്രി റോഡ് ഉപരോധിച്ചു. കാക്കനാട്-പാലാരിവട്ടം റോഡിൽ ഗതാഗതം സ്തംഭിച്ചു. കാക്കനാട് എൻജിഒ ക്വാർട്ടേഴ്‌സ് പ്രദേശത്ത് അഞ്ചു ദിവസമായി കുടിവെള്ള വിതരണം നിലച്ചിരുന്നു. പല തവണ നാട്ടുകാർ വാട്ടർ അതോറിറ്റിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ രാത്രി റോഡ് ഉപരോധിച്ചത്. ജില്ലാ ഭരണകൂടം ഇടപെട്ട് കുടിവെള്ള വിതരണം പുനരാരംഭിച്ചതോടെയാണ് പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ചത്. ക്വാർട്ടേഴ്‌സിലെ താമസക്കാരായ സർക്കാർ ജീവനക്കാരും നാട്ടുകാരുമാണ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. കാക്കനാട്-സിവിൽലൈൻ റോഡിൽ എൻജിഒ ക്വാർട്ടേഴ്‌സ് റൗണ്ടിലായിരുന്നു സമരം.

Leave a Reply

Your email address will not be published. Required fields are marked *