സൗജന്യ പരിശീലനം
എറണാകുളം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ സോഫ്റ്റ് സ്കിൽ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.സെപ്റ്റംബർ 24,25,26 തീയതികളിലായി കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാര്യാലയത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശീലന…
വിശ്വകര്‍മ്മ ദിനാഘോഷം
കാക്കനാട്: അഖില കേരള വിശ്വകര്‍മ്മ മഹാസഭ കണയന്നൂര്‍ താലൂക്ക് യൂണിയന് വിശ്വകര്‍മ്മ ദിനാഘോഷം നടത്തി. തൃക്കാക്കര മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ രാധാമണിപ്പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് ഹരിദാസ് കെ. വെട്ടത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.കെ. ബാബു, എ.ജി. നാരായണന്, യൂണിയന്…
എറണാകുളം സിവിൽ സ്റ്റേഷനിൽ വ്യാജ ബോംബ് ഭീഷണി.
കാക്കനാട്: എറണാകുളം സിവിൽ സ്റ്റേഷനിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസിലേക്കാണ് മെയിൽ വഴി ആണ് വ്യാജ ബോംബ് ഭീഷണി വന്നത്. ഇന്നലെ ഉച്ചയോടെയാണ് ജില്ലാ ഓഫീസർ കെ.എസ്.സിനിയുടെ മെയിലിലേക്ക് “ഉച്ചക്ക് 1.45ന് ബോംബ് പൊട്ടും” എന്ന ഭീഷണിയുടെ…
ഇരുചക്രവാഹന യാത്രക്കാരൻ ബൈക്കുമായി കനാലിലേക്ക് വീണു
കാക്കനാട്: കാക്കനാട് പടമുഗൾ താണപാടം റോഡിൽ കാറിന് സൈഡ് കൊടുക്കവേ ഇരുചക്രവാഹന യാത്രക്കാരൻ ബൈക്കുമായി കനാലിലേക്ക് വീണു.തുതിയൂർ രാമകൃഷ്ണനഗർ സ്വദേശി ഗിരീഷ് കുമാർ(26) ആണ് വാഹനവുമായി കനാലിൽ വീണത്.കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് സംഭവം. ഗിരീഷ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മുങ്ങിപ്പോയചക്ര…
കൂറ്റൻ ട്രാൻസ്ഫോർമർ ട്രൈലറിൽ നിന്നും റോഡിലേക്ക് വീണു വൻ അപകടം
കാക്കനാട് : 49 ടൺ ഭാരമുള്ള കൂറ്റൻ ട്രാൻസ്ഫോർമർ ട്രൈലറിൽ നിന്നും കാക്കനാട് സീ പോർട്ട് എയർപോർട്ട് റോഡിലേക്ക് വീണു വൻ അപകടം.ബ്രഹ്മപുരം സബ് സ്റ്റേഷനിൽ നിന്നും അറ്റകുറ്റപണിക്കായി കളമശേരിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ട്രാൻസ്ഫോർമർ ട്രെയിലറിലെ കെട്ടുപൊട്ടി സീപോർട്ട് എയർപോർട്ട് റോഡിലേക്കു വീഴുകയായിരുന്നു.…
“ഓണത്തിന് 500 ഏത്തക്കുല” വെണ്ണല ബാങ്കിന്റെ വിളവെടുപ്പ് ആരംഭിച്ചു.
തൃക്കാക്കര: “ഓണത്തിന് 500 ഏത്തക്കുല” എന്ന ലക്ഷ്യത്തോടെ വെണ്ണല സഹ.ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് തുടങ്ങി.12 മുതൽ 20 കിലോഗ്രാം വരെ തൂക്കം വരുന്ന നാടൻ ഏത്തക്കായ ബാങ്കിന്റെ ആലിൻചുവട്ടിലുള്ള ജൈവ പച്ചക്കറിച്ചന്തയിലൂടെയാണ് വിൽപ്പന നടത്തുന്നത്. ഒരു കിലോ…
കര്‍ഷക ദിനാചരണം ഉമ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു
കാക്കനാട്: തൃക്കാക്കര നഗരസഭയും കൃഷിഭവനും നടത്തിയ കര്‍ഷക ദിനാചരണം ഉമ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്കാരങ്ങളും കര്‍ഷക ദിന മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ രാധാമണിപിള്ള അധ്യക്ഷതവഹിച്ചു. വൈസ് ചെയര്മാന് ടി.ജി.…
സിവിൽ സ്റ്റേഷനിൽ ജീവനക്കാരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണം. ജോയിൻ്റ് കൗൺസിൽ
കാക്കനാട്: സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ വിവിധ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന ജീവനക്കാരുടെ വാഹനങ്ങൾക്ക് അന്യായമായി ചാർജ്ജ് ചെയ്യുന്ന മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ നടപടിയ്െക്കതിരെയും കാലാനുസൃതമായ മാറ്റം ഉൾക്കൊണ്ട് ആവശ്യമായ പാർക്കിംഗ് സൗകര്യം ഷെഡ്ഡുകൾ നിർമ്മിച്ച് ഉണ്ടാക്കണമെന്നാവശ്യപെട്ടും ജോയിൻ്റ് കൗൺസിൽ എറണാകുളംസിവിൽ…
കാക്കനാടും പരിസരത്തുമുള്ള യുവതീയുവാക്കൾക്ക് വിൽപ്പന; എംഡിഎംഎയുമായി യുവാവ് പിടിയിൽ
കാക്കനാട്: മാരക മയക്കുമരുന്നിനത്തിൽ ഉൾപ്പെട്ട 8.06 എംഡിഎംഎയുമായി കാക്കനാട് സ്വദേശി പഴങ്ങാട്ടുവീട്ടിൽ നിജാസി(28)നെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാടും പരിസരത്തുമുള്ള യുവതീയുവാക്കൾക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന മയക്കു മരുന്നുമായാണ് പ്രതി പിടിയിലായത്. ഇൻഫോപാർക്ക് ഇൻസ്പെക്ടർ സജീവ് കുമാർ ജെ എസ്സിന്…
സർക്കാർ ജീവനക്കാർക്ക് ഇടക്കാലാശ്വാസം അനുവദിക്കുക – എസ്. സജീവ്
കാക്കനാട് : പന്ത്രണ്ടാം ശമ്പളപരിഷ്കരണം വൈകുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാർക്ക് ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ ചെയർമാൻ എസ്. സജീവ് ആവശ്യപ്പെട്ടു. ശമ്പളപരിഷ്കരണ നടപടികൾ അടിയന്തരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജോയിൻ്റ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിന് മുന്നിലേക്ക് നടത്തിയ ജീവനക്കാരുടെ മാർച്ച് ഉദ്ഘാടനം ചെയ്ത്…
