കാക്കനാട്: അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ലെ നി​ര​പ്പ് വ്യ​ത്യാ​സം അ​പ​ക​ട​കെ​ണി​യൊ​രു​ക്കു​ന്നു. ക​ള​മ​ശ്ശേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ധാ​ന​ക​വാ​ട​ത്തി​ന് സ​മീ​പം റോ​ഡി​ലെ നി​ര​പ്പ് വ്യ​ത്യാ​സ​മാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​വു​ന്ന​ത്. റോ​ഡ് എ​ച്ച്.​എം.​ടി ജ​ങ്​​ഷ​ൻ മു​ത​ൽ മ​ണ​ലി​മു​ക്ക് വ​രെ വൈ​റ്റ് ടോ​പ്പ് കോ​ൺ​ക്രീ​റ്റ് ചെ​യ്ത​താ​ണ്. എ​ന്നാ​ൽ, അ​പ​ക​ട​മേ​ഖ​ല​യാ​യ ഭാ​ഗ​ത്ത് റോ​ഡി​ലെ ഭാ​ഗം ക​ട്ട​വി​രി​ച്ച​ത് താ​ഴ്ന്ന നി​ല​യി​ലാ​ണ്. ര​ണ്ട്, മൂ​ന്ന് ഇ​ഞ്ച് വ​രെ പ്ര​ധാ​ന​റോ​ഡു​മാ​യി ഉ​യ​ര​വ്യ​ത്യാ​സ​മു​ണ്ട്. ഇ​ത് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ തെ​ന്നി​മ​റി​യു​ന്ന​തി​ന്​ കാ​ര​ണ​മാ​കു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം കാ​റു​മാ​യി ഇ​ടി​ച്ച സ്കൂട്ടർ യാ​ത്ര​ക്കാ​രി തൃക്കാക്കര മുണ്ടംപാലം ചൂരക്കെട്ടായിമൂലയിൽ ഷെമീറിൻ്റെ ഭാര്യ ബുഷറ(40) ഇ​ത്ത​ര​ത്തി​ൽ റോ​ഡി​ൽ തെ​ന്നി നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​ണെ​ന്ന്​ പ​റ​യു​ന്നു. പൊ​തു​മ​രാ​മ​ത്ത് റോ​ഡാ​ണെ​ങ്കി​ലും റോ​ഡ​രി​കി​ൽ കി​ൻ​ഫ്ര ക​ട്ട​വി​രി​ച്ച് വീ​തി കൂ​ട്ടി​യ​താ​ണ്. ക​ട്ട​വി​രി​ച്ച സ​മ​യം ഒ​രേ നി​ര​പ്പാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ആ ​ഭാ​ഗം ഇ​രു​ത്തം വ​ന്നി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ വ​ർ​ഷ​ക്കാ​ല​ത്ത് ക​ട്ട​വി​രി​ച്ച ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ട​യ​ർ തെ​ന്നു​ന്നു​മു​ണ്ട്. ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version