കാക്കനാട്:ഓട്ടോറിക്ഷകളിൽ മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം എന്ന സ്റ്റിക്കർ പതിക്കണമെന്ന സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ തൊഴിലാളി വിരുദ്ധ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു
ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് അസോസിയേഷൻ(സി.ഐ.ടി.യു ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് കലക്ടറേറ്റിലെ ആർ.ടി ഓഫീസിലേക്ക് മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് തൊഴിലാളികൾ മാർച്ചിൽ അണിനിരന്നു.പ്രതിഷേധയോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡെൻ്റ് കെ.പി.ശെൽവൻ അധ്യക്ഷത വഹിച്ചു.അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ബി.സെമ്യന്തഭദ്രൻ, ഇ.പി.സുരേഷ്,ആർ.ശ്രീകുമാർ,പി.ആർ. പ്രസാദ്,അഡ്വ.എ.എൻ.സന്തോഷ്,പി.കെ. സുരേന്ദ്രൻ,ഒ.പി.ശിവദാസ്,എം.എസ്.മധു എന്നിവർ സംസാരിച്ചു