ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സഹ്യദയ വെൽഫെയർ സർവ്വീസസുമായി സഹകരിച്ച് വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സോഫി തോമസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ സനിത റഹീം,സഹൃദയ ഡയറക്ടർ ഫാ.ജോസ്  കൊളുത്തുവെളളിൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ്.അനിൽകുമാർ,ഷൈനി ജോർജ് ,ശാരദ മോഹൻ ,റാണിക്കുട്ടി ജോർജ്,,ലിസി അലക്സ്, ഷൈമി വർഗീസ്, കെ.വി.അനിത,റഷീദ സലീം,കെ.വി രവീന്ദ്രൻ ,ഷാരോൺ പനക്കൽ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എം ഷെഫീഖ് എന്നിവർ പ്രസംഗിച്ചു ദിനാഘോഷത്തിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങൾ സ്ത്രീ സമൂഹത്തിൽ  ചെലുത്തുന്ന സ്വാധീനം എന്ന വിഷയത്തിൽ  ജില്ലാ വനിതാ ശിശുവികസന ഓഫീസർ ജെബിൻ ലോലിത സെ സെയ്ൻ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർളി സഖറിയാസ്, ജില്ലാ കുടുംബശ്രീ മിഷൻ കോ – ഓഡിനേറ്റർ  കെഎം റെജീന  സാമൂഹ്യ സുരക്ഷ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ദിവ്യ രാമക്യഷ്ണൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version