ദേശീയ വനിതാദിനത്തോടനുബന്ധിച്ച്
കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തൃക്കാക്കര വെസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കാക്കര നഗരസഭ ഹരിത കർമ്മ സേനാംഗവും കൗൺസിലറുമായ സുമ മോഹനനെ ആദരിച്ചു.കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തൃക്കാക്കര ഏരിയ പ്രസിഡൻ്റ് സി.പി.സാജൽ പൊന്നാടയും പെഹാരവും നൽകി .വില്ലേജ് പ്രസിഡൻ്റ് ടി ജി വേണുഗോപാൽ,
കെ കെ സിദ്ധിഖ്, എൻ എം റഫീഖ് എന്നിവർ സംസാരിച്ചു.