കാക്കനാട്: മുൻകാലങ്ങളിലെ  പ്രഖ്യാപനങ്ങളുടെ തനി ആവർത്തനം മാത്രമാണ് തൃക്കാക്കര നഗരസഭയിൽ നടന്ന ബജറ്റെന്ന്   പ്രതിപക്ഷ നേതാവ് എം.കെ.ചന്ദ്രബാബു പറഞ്ഞു.തനത് വരുമാനം കണ്ടെത്താനുള്ള സാധ്യതകൾ ഉപയോഗിക്കാത്ത നഗരസഭാ ബജറ്റ് പഴയ പ്രഖ്യാപനങ്ങളുടെ അതേപടിയുള്ള ആവർത്തനമാണെന്ന് എൽ.ഡി.എഫ്  ആരോപിച്ചു. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തൃക്കാക്കരയിൽ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതികൾ ഇല്ല.പടിഞ്ഞാറൻ മേഖലയിൽ പൊതു കളിസ്ഥലം, ഹോമിയോ ആയുർവേദ ആശുപത്രികൾ അനുവദിക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.വാർഡു തലത്തിൽ നടക്കുന്ന പദ്ധതി  പ്രവൃത്തികളുടെ വിലയിരുത്തലുകൾ പ്രസിദ്ധീകരിക്കണമെന്നും കീരേലി മല പുനരധിവാസ ഭൂമി വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.നഗരസഭയുടെ വികസന പദ്ധതികൾ പലതും നടപ്പാക്കുന്ന കാര്യത്തിൽ നഗരസഭാ കൗൺസിലിൽ അംഗങ്ങൾ തമ്മിൽ കൂട്ടായധാരണയുണ്ടാകാത്ത സാഹചര്യത്തിൽ പദ്ധതികൾ പലതും പാളം തെറ്റിയതായി പ്രതിപക്ഷ അംഗവും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ റസിയ നിഷാദ് പറഞ്ഞു. വാർഡുകളുടെ സമഗ്ര വികസനത്തിന്കൗൺസിലർമാരുടെ കൂട്ടായ്മ അനിവാര്യമാണെന്ന് കൗൺസിലറുംസി.പിഐയുടെനഗരസഭപാർലിമെൻ്ററി പാർട്ടി നേതാവുമായ കെ.എക്സ് സൈമൺ എന്നിവർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version