Month: October 2025

വിറയാർന്ന കൈകളാൽ വിസ്മയം തീർത്ത് ഷിജി

കാക്കനാട്: ഏഴ് വയസ് മുതൽ അപൂർവ രോഗത്തിന്റെ പിടിയിലായ കാക്കനാട് അത്താണി സ്വദേശി ഷിജി ഇന്ന് നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പനി ബാധിച്ചതിനെതുടർന്ന് ശരീരമാസകലം വിറക്കുന്ന ഒരു അപൂർവ രോഗത്തിന് ഷിജി കീഴടങ്ങിയത്. പേന പിടിച്ച് എഴുതാൻ…

വൻകിട ഹോട്ടലുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ 

കാക്കനാട്: ഇൻഫോപാർക്കിന് സമീപമുള്ള ആഡംബര ഹോട്ടലിൽ മുറിയെടുത്തെന്ന വ്യാജേനെ 129000രൂപ വരുന്ന സൺഗ്ലാസുകൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കോഴിക്കോട് തിക്കോടി സ്വദേശി റഹിലിനെ(31) കാക്കനാട് ഇൻഫോപാർക്ക് പൊലീസ് പിടികൂടി. കഴിഞ്ഞദിവസമായിരുന്നു സംഭവം. സൺഗ്ലാസ് വില്പന നടത്തുന്ന സ്ഥാപനത്തിലേക്ക് ഫോൺ ചെയ്ത് വിലകൂടിയ…

സെക്രട്ടറിയറ്റ് മാർച്ചിന് ഐക്യദാർഢ്യം

തൃക്കാക്കര ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം സംഘടിപ്പിച്ചു. പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പഴയ പെൻഷൻ…

ഫാഷന്‍ റാമ്പില്‍ താരമായി കലക്ടര്‍

തൃക്കാക്കര ഫാഷൻഷോയിൽ താരമായി എറണാകുളത്തിന്റെ സ്വന്തം കലക്ടർ. അപ്രതീക്ഷിതമായി റാമ്പിലേക്കുള്ള കലക്ടറുടെ മാസ് എൻട്രി കാണികളിൽ ആവേശവും കൗതുകവുമുണർത്തി. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള തമ്മനം, കളമശേരി, ഞാറക്കൽ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പുതിയ ബാച്ചിന്റെ പ്രവേശനോത്സവത്തില്‍ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികള്‍ സംഘടിപ്പിച്ച ഫാഷൻഷോയിലാണ്…

അവലോകന യോഗം ചേർന്നു

കാക്കനാട്: അർജന്റീന ഫുട്‌ബാൾ ടീമിന്റെ കൊച്ചിയിലെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ കളക്ടർ ജി. പ്രിയങ്കയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ യോഗം ചേർന്നു. നവംബർ മാസം ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റേഡിയം ലോകോത്തര നിലവാരത്തിൽ ഉയർത്തുന്നതിനായുള്ള…

സോളസ് ചൈൽഡ് ആൻഡ് അഡോളസന്റ് സൈക്യാട്രി സെന്റർ ഉദ്ഘാടനം

കാക്കനാട്: കാക്കനാട് നിലംപതിഞ്ഞിമുകളിൽ സോളസ് ഗ്രൂപ്പിന്റെ നാലാമത്തെ ഇൻസ്റ്റിറ്റ്യൂഷനായ സോളസ് ചൈൽഡ് ആൻഡ് അഡോളസന്റ് സൈക്യാട്രി സെന്റർ കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് സൊസൈറ്റി പ്രസിഡന്റ് ഡോ. അനൂപ് വിൻസെന്റ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യ സംരക്ഷണത്തിൽ സെന്റർ നിർണായകപങ്ക്…

തൃക്കാക്കര നഗരസഭ ചെയർപേഴ്സന്റെ വാഹനപാർക്കിംഗ് വഴി​മുടക്കുന്നെന്ന്

കാക്കനാട്: തൃക്കാക്കര നഗരസഭാ ചെയർപേഴ്സന്റെ ഔദ്യോഗിക വാഹനം നഗരസഭയി​ലേക്കെത്തുന്നവരുടെ വഴിമുടക്കുന്നതായി​ പരാതി​. നഗരസഭയുടെ പ്രധാന കവാടത്തിലൂടെ മറ്റു വാഹനങ്ങൾക്കോ യാത്രക്കാർക്കോ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണെന്നാണ് പരാതി​.

പട്ടികജാതി യുവാവിന് ട്രാഫിക് വാർഡന്മാരുടെ ക്രൂരമർദ്ദനം

കാക്കനാട്: പട്ടികജാതി യുവാവിനെ ട്രാഫിക് വാർഡൻമാർ സംഘംചേർന്ന് മർദ്ദി​ച്ചതായി പരാതി. വാഴക്കാല മൂലപ്പാടം കണ്ടേപാടംവീട്ടിൽ ജിനീഷിനാണ് (38) മർദ്ദനമേറ്റത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.

ആലുവ ഉപജില്ലാ ശാസ്‌ത്രോത്സവം ഇന്ന് സമാപിക്കും

കാക്കനാട് ആലുവ ഉപജില്ലാ ശാസ്ത്രോത്സവം കാക്കനാട് എംഎഎഎം എൽപി സ്കൂളിൽ തൃക്കാക്കര നഗരസഭാധ്യക്ഷൻ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി അധ്യക്ഷനായി. ഉണ്ണി കാക്കനാട്, സി സി വിജു, അബ്ദുഷാന, സജന അലൻ, സി…

അഴിമതിക്കര 
ഇത്‌ തൃക്കാക്കര

കാക്കനാട് അഴിമതിയുടെ വൻകരയായി മാറിയ തൃക്കാക്കര നഗരസഭയിൽ വികസനം വഴിമുട്ടി. ഏറ്റവും കൂടുതൽ തനത് വരുമാനമുള്ള നഗരസഭകളിലൊന്നായ തൃക്കാക്കരയിൽ യുഡിഎഫ് ഭരണസമിതി കാലാവധി പൂർത്തിയാക്കി ഇറങ്ങുമ്പോൾ ശേഷിക്കുന്നത്‌ നിരവധി അഴിമതിക്കഥകളും അധികാര വടംവലിയും ഗ്രൂപ്പുപോരുംമാത്രം. ​ അഴിമതി വിടരും പൂക്കൾ, കുലുങ്ങും…