കാക്കനാട്
ആലുവ ഉപജില്ലാ ശാസ്ത്രോത്സവം കാക്കനാട് എംഎഎഎം എൽപി സ്കൂളിൽ തൃക്കാക്കര നഗരസഭാധ്യക്ഷൻ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി അധ്യക്ഷനായി. ഉണ്ണി കാക്കനാട്, സി സി വിജു, അബ്ദുഷാന, സജന അലൻ, സി വി അഖില, സനൂജ എ ഷംസു, ബിബു പുരവത്ത്, പ്രധാനാധ്യാപകൻ സി ഐ നവാസ് എന്നിവർ സംസാരിച്ചു. ഉപജില്ലയിലെ 130 സ്കൂളുകളിലെ 4500 കുട്ടികൾ നാലുവേദികളിലായി നടക്കുന്ന ശാസ്ത്രമേളയിൽ പങ്കെടുക്കുന്നു. ശാസ്ത്രമേള വ്യാഴാഴ്ച സമാപിക്കും. ശാസ്‌ത്രം, സാമൂഹ്യശാസ്‌ത്രം , ഗണിതം, പ്രവൃത്തിപരിചയം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലായാണ് മത്സരം. കാക്കനാട് എംഎഎഎം എൽപി സ്കൂൾ, എംഎഎച്ച് സ്കൂൾ, കമ്യൂണിറ്റി ഹാൾ, പാട്ടുപുരക്കാവ് ക്ഷേത്രം ഹാൾ എന്നിവിടങ്ങളിലായാണ് ശാസ്‌ത്രോത്സവം നടക്കുന്നത്.
