കാക്കനാട്; തൃക്കാക്കര സഭയിലെ അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം, അധികാര വടംവലി, വികസനമുരടിപ്പ് എന്നീ വിഷയങ്ങള്‍ക്കെതിരെ സിപിഐ എം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധൻ രാവിലെ 10ന് തൃക്കാക്കര നഗരസഭ വളയും. ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി, ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ പരീത്, ജില്ലാ കമ്മിറ്റി അംഗം സി കെ മണിശങ്കർ, ഏരിയ കമ്മിറ്റി എ ജി ഉദയകുമാർ എന്നിവർ സംസാരിക്കും. സമരത്തിന് മുന്നോടിയായി 13 മുതൽ നഗരസഭയിലെ എല്ലാ വാർഡുകളിലും നൈറ്റ് മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *