കാക്കനാട്: എറണാകുളം നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ കാക്കനാട് യൂത്ത് ഹോസ്റ്റലിൽ അന്തർ സംസ്ഥാന യുവജന വിനിമയ പരിപാടിക്ക് തുടക്കം കുറിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം നിർവഹിച്ചു
പരിപാടിയിൽ ജസ്റ്റിസ് പി എസ് ഗോപിനാഥൻ മുഖ്യാതിഥിയായിരുന്നു നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ വിവേക് ശശിധരൻ, സവിത ഷേണായ്, സാം അലക്സ്, എ കെ രാജൻ എന്നിവർ സംസാരിച്ചു.
അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ ആന്ധ്രപ്രദേശിലെ അനന്ത്പുർ, നെല്ലുരു, ഏലൂരു, വിസിയാനഗര, പുതുച്ചേരിയിലെ യാനം ജില്ലകളിൽ നിന്നുമുള്ള ഇരുപത്തിയേഴ് യുവജനങ്ങളാണ് പങ്കെടുക്കുന്നത്.
എറണാകുളം ജില്ലയിലെ സാമൂഹ്യ-സാംസ്ക്കാരിക ചരിത്ര പ്രാധാന്യമുളള സ്ഥലങ്ങൾ ക്യാമ്പ് അംഗങ്ങൾ സന്ദർശിക്കും
വ്യക്തിത്വ വികസന ക്ലാസുകളും, സംവാദ പരിപാടികളും, വിവിധ കലാപരിപാടികളും ഉണ്ടാകും ക്യാമ്പിന്റെ ഭാഗമാകാൻ വിവിധ സാമൂഹ്യസംഘടനകൾക്കും അവസരം ഉണ്ടാകും
ഫോട്ടോ അടിക്കുറിപ്പ്: കാക്കനാട് യൂത്ത് ഹോസ്റ്റലിൽ ആരംഭിച്ച അന്തർ സംസ്ഥാന യുവജനവിനിമയ ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു