നിറ്റാ ജലാറ്റിൻ കമ്പനി സംഘടിപ്പിച്ച നിറ്റാ
പ്രീമിയർ ലീഗ് സീസൺ-3 ക്രിക്കറ്റ് ടൂർണ്ണമെൻറിൽ നിറ്റാ
മോൺസ്റ്റേഴ്സ് ഇലവൻ 3 റൺസിന് നിറ്റാ
റോയൽസ് ടീമിനെ തോൽപ്പിച്ചു.. വാശിയേറിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നിറ്റാ മോൺസ്റ്റേഴ്സ് 11 നിശ്ചിത ആറ് ഓവറിൽ
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെടുത്തു..മറുപടി ബാറ്റിങ്ങിനിറങ്ങിയ നിറ്റാ റോയൽസ് ടീം നാലു വിക്കറ്റ് നഷ്ടത്തിൽ 79 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.സമാപനചടങ്ങിൽ കമ്പനി പ്രതിനിധികളായ മാനേജിംഗ് ഡയറക്ടർ
പ്രവീൺ വെങ്കട്ടരമണൻ,കെ പ്രദീപ് കുമാർ ,
പ്രവീൺകുമാർ യൂണിയൻ ഭാരവാഹിയായ
പി.എസ് ഷാനവാസ് എന്നിവർ പ്രസംഗിച്ചു.
