കാക്കനാട്: ഇരുചക്ര വാഹനത്തിൽ നാല്  പേരുമായും രണ്ട് വളർത്തു നായ്ക്കളെ നടുവിലിരുത്തിയും യാത്ര ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി.വാഹനം ഓടിച്ച കുമ്പളങ്ങി സ്വദേശി നിതിൻ ജൂഡിൻ്റെ  ലൈസൻസ്  നാല് മാസത്തെക്ക് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സസ്പെൻ്റ് ചെയ്തു.കൂടാതെ വാഹനയുടമയായ പെരിന്തൽ മണ്ണ സ്വദേശി രോഹിതിന് രണ്ടായിരം രൂപ പിഴ അടക്കാൻ നിർദേശിച്ചു.കുമ്പളങ്ങിയിലെ കായൽ വിസ്മയമായി കവര് പൂത്തത്  കണ്ട് മടങ്ങിവരുമ്പോഴായിരുന്നു ഇവർ ഇരുമ്പനത്തെ  എ ഐ ക്യാമറയിൽ കുടുങ്ങുകയായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *