എസ്.ഡി.പി.ഐ തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.കാക്കനാട് എസ്എൻഡിപി ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിന് മണ്ഡലം പ്രസിഡൻ്റ് എം.എ.അൽത്താഫ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഷിഹാബ് പടന്നാട്ട് ഉദ്ഘാടനം ചെയ്തു .സംസ്ഥാന സമിതി അംഗം നിമ്മി നൗഷാദ് സമാപന സന്ദേശം നൽകി.
വെണ്ണിക്കുളം മാധവൻ.(രക്ഷാധികാരി കേരളാ സംബവ സൊസൈറ്റി) കെ.എം.ഷാജഹാൻ ( എസ്ഡിറ്റിയു ജില്ലാ ജനറൽ സെക്രട്ടറി )കെ.എൻ. നൗഷാദ്( കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി )
മുഹമ്മദ് കുട്ടി, റഷാദി ( കെഎംവൈഎഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ) മാധ്യമപ്രവർത്തകൻ പി.ബി.ഷെഫീഖ്, തൃക്കാക്കര മണ്ഡലം
സെക്രട്ടറി എൻ.എ.സിറാജ് ,മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ടി.പി.റഫീഖ്, റഷീദ് പാറപ്പുറം , നസീർ പള്ളിച്ചാക്കുടി തുടങ്ങിയവർ സംസാരിച്ചു