കളമശ്ശേരി നഗരസഭയുടെ മാലിന്യ ശേഖരണ വാഹനത്തിന് തീപിടുത്തം.
കളമശ്ശേരി നഗരസഭയുടെ മാലിന്യ ശേഖരണ വാഹനത്തിന് തീപിടുത്തം.ഉച്ചയ്ക്ക് 11:30 യോടെയാണ് തീപിടിത്തം ഉണ്ടായത്.കളമശ്ശേരി കുസാറ്റ് സെന്റ്:ജോസഫ് സ്കൂൾ റോഡിലൂടെ മാലിന്യം ശേഖരിച്ച് കൊണ്ട് പോകുന്നതിനിടെ ഓട്ടത്തിനിടയിൽ വാഹനത്തിനടിയിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവറും സഹായിയും പുറത്തിറങ്ങി ഉടൻതീയണക്കാൻ ശ്രമിച്ചില്ലെങ്കിലും വിജയിച്ചില്ല…
എ.ഐ. കാമറ ചതിച്ചാശാനെ… ഇരുചക്രവാഹന യാത്രയിൽ നാലുപേരും രണ്ട് വളർത്തു നായ്ക്കളും. വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡു ചെയ്തു.
കാക്കനാട്: ഇരുചക്ര വാഹനത്തിൽ നാല് പേരുമായും രണ്ട് വളർത്തു നായ്ക്കളെ നടുവിലിരുത്തിയും യാത്ര ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി.വാഹനം ഓടിച്ച കുമ്പളങ്ങി സ്വദേശി നിതിൻ ജൂഡിൻ്റെ ലൈസൻസ് നാല് മാസത്തെക്ക് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സസ്പെൻ്റ് ചെയ്തു.കൂടാതെ…
ആംബുലൻസിന് വഴിമുടക്കി. സ്കൂട്ടർ യാത്രക്കാരിയുടെ ലൈസൻസ് തെറിച്ചു.
കാക്കനാട്: ആംബുലൻസിന്റെ മുന്നിൽ വഴിമുടക്കി സ്കൂട്ടർ ഓടിച്ച യുവതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 7000 രുപ പിഴയും ഈടാക്കി. ആറുമാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തതായി എറണാകുളം ആർ.ടി.ഓ കെ. മനോജ് പറഞ്ഞു. കൈയ്ക്ക് ഗുരുതര പരിക്കേറ്റ രോഗിയെ ആലുവയിൽ നിന്ന് എറണാകുളത്തേക്ക്…
5 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ.
കാക്കനാട്: കാക്കനാടും ചിറ്റേത്തുകര മേഖലകളിലും കഞ്ചാവു വില്പന നടത്തിവന്ന പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി അറസ്റ്റിലായി. മുർഷിദാബാദ് സ്വദേശി റോഹൻഷേഖ് (21) ആണ് തൃക്കാക്കര പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. ചിറ്റേത്തുകര വ്യവസായ മേഖലക്കു സമീപമുള്ള കാക്കനാട് ജില്ലാ ജയിൽ പരിസരത്തു…
കീരേലിമല നിവാസികള്‍ക്ക് സ്വപ്നസാഫല്യം: വീട് നിര്‍മ്മിക്കുന്നതിനുള്ള ആദ്യഗഡു കൈമാറി
കാക്കനാട്:കീരേലിമല നിവാസികളുടെ പതിറ്റാണ്ടുകളായുള്ള ആഗ്രഹം സഫലമാകുന്നു.കീരേലി മലയിലെ 13 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ഗഡു അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഗുണഭോക്താക്കള്‍ക്ക് കൈമാറി.സംസ്ഥാന ദുരന്ത നിവാരണ വകുപ്പില്‍ നിന്ന് 12,36,300 രൂപയാണ് അനുവദിച്ചിരിക്കുന്നത്.ഒരു കുടുംബത്തിന് 95,100…
സംസ്‌ഥാനത്തെ മികച്ച കലക്ടറായി തെരഞ്ഞെടുക്കപ്പെട്ട ജില്ല കലക്‌ടർ എൻ.എസ്.കെ.ഉമേഷ്,മികച്ച ഡപ്യൂട്ടി കലക്ടർ വി.ഇ.അബ്ബാസ് എന്നിവരെ തൃക്കാക്കര നഗരസഭ ആദരിച്ചു
സംസ്‌ഥാനത്തെ മികച്ച കലക്ടറായി തെരഞ്ഞെടുക്കപ്പെട്ട ജില്ല കലക്‌ടർ എൻ.എസ്.കെ.ഉമേഷ്,മികച്ച ഡപ്യൂട്ടി കലക്ടർ വി.ഇ.അബ്ബാസ് എന്നിവരെ തൃക്കാക്കര നഗരസഭ ആദരിച്ചു.നഗരസഭ കൗൺസിൽ യോഗത്തോടനുബന്ധിച്ചായിരുന്നു അനുമോദന സമ്മേളനം.നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ അബ്‌ദു ഷാന, സ്‌ഥിരം സമിതി ചെയർമാൻമാരായ നൗഷാദ്…
മുസ്‌ലിം ലീഗ് ഇഫ്താർ സൗഹൃദ സംഗമം നടത്തി.
മുസ്‌ലിം ലീഗ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമം നടത്തി.പടമുകൾ ജുമാ മസ്‌ജിദ് ഇമാം സഈദുദ്ദീൻ ഹുദവി ഉദ്ഘാടനം ചെയ്തു. റിലീഫ് കമ്മിറ്റി ചെയർമാൻ കെ.എം.അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ രാധാമണിപിള്ള,കൺവീനർ എ.എ.ഇബ്രാഹിംകുട്ടി,സി.പി.എം തൃക്കാക്കര ഏരിയ സെക്രട്ടറി എ.ജി.…
തെങ്ങോട് കിഴക്കേൽ പരേതനായ പൗലോസ് ഭാര്യ അന്നമ്മ അന്തരിച്ചു.
കാക്കനാട് തെങ്ങോട് കിഴക്കേൽ പരേതനായ പൗലോസ് ഭാര്യ അന്നമ്മ (83) അന്തരിച്ചു.പഴത്തോട്ടം കണിയാൻകുടി കുടുംബാഗം ആണ്. മക്കൾ ഗ്രേസി,എലിയാസ് (കിഴക്കേൽ ട്രാൻസ്പോർട്ട്) മരുമക്കൾ സി. പി . സാജു ചിറപ്പുറത്ത് , ബെസി മാലിക്കുടിപടയാട്ടിൽ ചെമ്പറക്കി.സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9.30 ന്…
ഒഴിഞ്ഞ പറമ്പിൽ കൂട്ടിയിട്ടിരുന്ന ആക്രിവസ്തുക്കൾക്ക് തീ പിടിച്ചു.
കാക്കനാട് പടമുകൾ താണാപാടത്തെ ഒഴിഞ്ഞ പറമ്പിൽ കൂട്ടിയിട്ടിരുന്ന ആക്രിവസ്തുക്കൾക്ക് തീ പിടിച്ചു. വി.ബി ഫ്ലാറ്റു സമുച്ചയത്തിനു സമീപമുള്ള പറമ്പിൽ സ്വകാര്യ വ്യക്തി നടത്തിവന്ന ആക്രിക്കടക്കാണ് അഗ്നിബാധ ഉണ്ടായത് അനധികൃതമായി നടത്തിവന്ന സ്ഥാപനമാണിതെന്ന് സമീപവാസികൾ പറഞ്ഞു. പ്ലാസ്റ്റിക് കൂമ്പാരങ്ങളിലാണ് ആദ്യം തീ പടർന്നത്.…
തെങ്ങോട് മനക്കകടവ് കുഴിവേലിപുരത്ത് വീട്ടിൽ കെ.പി.പൗലോസ് അന്തരിച്ചു.
കാക്കനാട്:തെങ്ങോട് മനക്കകടവ് കുഴിവേലിപുരത്ത് വീട്ടിൽ കെ.പി.പൗലോസ്(87) അന്തരിച്ചു.ഭാര്യ:അന്നമ്മ പൗലോസ്, മകൻ :കെ പി ഏലിയാസ് (സിപിഎം ഉരലുകുത്തിപ്പാറ ബ്രാഞ്ചംഗം),മരുമകൾ:സിസിലി.സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് തെങ്ങോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
