കാക്കനാട്: നഗരസഭ ബസ് സ്റ്റാൻ്റ് മാലിന്യ യാർഡാക്കി തൃക്കാക്കര നഗരസഭ. നഗരസഭ പരിധിയിലെ റോഡരികിൽ ആളുകൾ ഉപേക്ഷിക്കുന്ന ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് ബസ് സ്റ്റാൻഡിലെ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നത്. നഗരസഭാ ആസ്ഥാനത്തെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യണമെന്ന് കലക്ടറുടെ ഉത്തരവ് പാലിക്കാതെയാണ് ഇവിടെ സംഭരിക്കുന്നത്.മാലിന്യത്തിന് തീപിടിക്കാനോ ആരെങ്കിലും തീയിടാനോ സാധ്യതയുണ്ട്. ബസ് സ്റ്റാൻഡിൻ്റെ തെക്കുവശത്ത് നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിൽ, വീടുകളിൽ ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കാതെ കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.സമീപത്തെ റവന്യു പുറമ്പോക്കിലേക്കും മാലിന്യം കുമിഞ്ഞു കൂടി. കലക്ടറേറ്റ്, ജില്ലാ പഞ്ചായത്ത്, സഹകരണ ആശുപത്രി, കെ.ബി.പി.എസ് അടക്കം നിരവധി സ്ഥാപനങ്ങളാണ് മാലിന്യ കൂനക്ക് സമീപം പ്രവർത്തിക്കുന്നത്. ഒരു തീപ്പൊരി വീണാൽ എല്ലാം എരിഞ്ഞടങ്ങുന്ന പേടിയിലാണ് ബസ് സ്റ്റാൻ്റിൽ പാർക്ക് ചെയ്ത് പോകുന്ന ബസ്, നഗരസഭ ഓട്ടോ അടക്കമുള്ള വാഹനങ്ങൾ ഓടിക്കുന്നവർ