കാക്കനാട്: മെട്രോ നിര്‍മാണങ്ങളുടെ ഭാഗമായി പഴയ പൈപ്പുകള്‍ മാറ്റി പുതിയത് ഇടുമ്പോള്‍ തുടര്‍ച്ചയായി കുടിവെള്ളം മുടങ്ങുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. സെപ്തംബര്‍ 18 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ തോപ്പില്‍ പമ്പ് ഹൗസില്‍ നിന്നുള്ള വാഴക്കാല, സാറ്റലൈറ്റ്, കരിമക്കാട് മേഖലകളില്‍ 14 ദിവസം തുടര്‍ച്ചയായി വെള്ളം മുടങ്ങുമെന്നാണ് പ്രചാരണമുണ്ടായത്. എന്നാല്‍ പ്രദേശങ്ങളിലേക്കുള്ള ജലവിതരണം സാധാരണ ലഭിക്കുന്ന ദിവസങ്ങളില്‍ നിന്ന് ഒന്നോ, രണ്ടോ ദിവസം വരെ വൈകാന്‍ സാധ്യത മാത്രമാണ് ഉള്ളതെന്നു അധികൃതര്‍ വ്യക്തമാക്കി.
