കാക്കനാട് : കൊച്ചി മെട്രോയുടെ കാക്കനാടിലേക്കുള്ള നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നുവെന്നാരോപിച്ചു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചു.യൂത്ത് കോൺഗ്രസ് തൃക്കാക്കര ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്റ്‌ ജിപ്സൻ ജോളിയുടെ നേതൃത്വത്തിൽ ജില്ലാ ജയിലിനു സമീപത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം സെസിനു മുന്നിൽ സമാപിച്ചു. തുടർന്ന് സെസിനു സമീപത്തെ മെട്രോ നിർമ്മാണ സ്ഥലത്ത് റീത്ത് വച്ചു പ്രതിഷേധിക്കുകയായിരുന്നു. 

തൃക്കാക്കര ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ പി.എസ്.സുജിത് സമരം ഉദ്ഘാടനം ചെയ്തു.നേതാക്കളായ ബാബു ആന്റണി, സിന്റോ.ജെ. എഴുമെന്തുരുത്തിൽ,കെ.പി.ബഷീർ,റൂപൻ പൈനാക്കി, ലിപ്സൻ തുതീയൂർ, സൈസൻ ജോസഫ്, കെ.എം.മനോജ്‌, സുബീഷ് ചേലക്കാട്ട്, ഹസീബ് മുളക്കാംപിള്ളി എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here