കാക്കനാട്:രാത്രിയുടെ മറവിൽ കാക്കനാടിലെ ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളാൻ എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു.കാക്കനാട് പാലച്ചുവട് കോൺഫിഡൻ്റ് ഫ്ലാറ്റിന് സമീപം കാളച്ചാൽ റോഡരികിലാണ് സ്വകാര്യ ഓട്ടോയിലെത്തിയ ചിഞ്ഞളിഞ്ഞ മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞത്.തുടർന്ന് തൃക്കാക്കര പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു.വാഹനത്തിലെ ചീഞ്ഞളിഞ്ഞ മാലിന്യം അടക്കം വാഹനം പൊലീസ് സ്റ്റേഷന് സമീപത്തെ റോഡരികിൽ സൂക്ഷിച്ചിരിക്കുകയാണ്.ഓട്ടോ ഡ്രൈവറും സഹായികളും
ഉൾപ്പെടെ മൂന്നു പേർക്കെതിരെ തൃക്കാക്കര പൊലിസ് കേസെടുത്തു.ഓട്ടോറിക്ഷയിലുള്ള മാലിന്യം നീക്കം ചെയ്യാൻ നഗരസഭയെ അറിയിച്ചിട്ടുണ്ടെന്നും നീക്കം ചെയ്തതിന് ശേഷം വാഹനം കോടതിയിൽ ഹാജരാക്കി നടപടി സ്വീകരിക്കുമെന്നും തൃക്കാക്കര പൊലീസ് പറഞ്ഞു.